Out OF Town By Anjay Das
By: Mathrubhumi
Language: ml
Categories: Society, Culture, Places, Travel
യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം
Episodes
വയനാട്ടിൽ പൂപ്പൊലി തേടി സഞ്ചാരികൾ | Out of Town | Podcast
Jan 08, 2026വയനാട് അമ്പലവയലിൽ ഈ വർഷത്തെ പൂപ്പൊലിക്ക് തുടക്കം. കേരള കാർഷിക സർവകലാശാലയുടെയും കാർഷികവികസന-കർഷകക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിലാണ് പുഷ്പമേള നടത്തുന്നത്. ഈ മാസം 15 വരെയാണ് പൂപ്പൊലി നടക്കുന്നത്. അവതരണം: അഞ്ജയ് ദാസ് എൻ.ടി. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
Duration: 00:08:16ബസും ഓട്ടോയും കാത്തുനിൽക്കേണ്ട, കോഴിക്കോട്ട് റെൻ്റ് എ ബൈക്ക് | Out of Town
Dec 25, 2025കോഴിക്കോട് ട്രെയിൻ ഇറങ്ങി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ഇനി ഓട്ടോയോ ടാക്സിയോ കാത്തുനിന്ന് യാത്രക്കാർ വലയേണ്ടതില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നവർക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 'റെന്റ് എ ബൈക്ക്' (Rent a Bike) സർവീസ് ആരംഭിച്ചു. റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ബാംഗ്ലൂരും തിരൂരും കഴിഞ്ഞാൽ ഈ സൗകര്യം ഏർപ്പെടുത്തുന്ന മൂന്നാമത്തെ റെയിൽവേ സ്റ്റേഷനാണ് കോഴിക്കോട്. അവതരണം: അഞ്ജയ് ദാസ്. ശബ്ധമിശ്രണം; എസ്.സുന്ദർ
Duration: 00:03:51പ്രകൃതിയും വന്യതയും ഒന്നിക്കുന്ന ഗ്ലേഷ്യർ ഫ്ളോട്ടിങ് ഹട്ട് | Out of Town | Podcast
Dec 11, 2025പ്രകൃതിയും വന്യതയും ആഡംബരവും ഒന്നിക്കുന്നൊരിടം. അതാണ് ഗ്രീന്‍ലന്റിലെ സെര്‍മര്‍സൂക്കിലെ കുലുസുക്ക് എന്ന സ്ഥലത്തെ ഫ്‌ളോട്ടിങ് ഗ്ലേഷ്യര്‍ഹട്ട് എന്നറിയപ്പെടുന്ന അവധിക്കാല കേന്ദ്രം. ഹിമപര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട ഇവിടെ ധ്രുവദീപ്തിയും കണ്ട് ഒരു രാത്രി ആസ്വദിക്കാം.
അവധിക്കാലം ആസ്വദിക്കാം എന്നതിലുപരി ഫ്‌ലോട്ടിങ് ഹട്ടിന്റെ സ്ഥാനമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആര്‍ട്ടിക് പ്രദേശത്തെ ഉയര്‍ന്നുനില്‍ക്കുന്ന മഞ്ഞുമലകള്‍ക്കിടയിലേക്കുള്ള ഫ്യോര്‍ഡ് അഥവാ ഉള്‍ക്കടലിലാണ് ഈ ഫ്‌ലോട്ടിങ് ഹട്ട് സ്ഥിതി ചെയ്യുന്നത്. വൈഫൈയും പുറത്തുനിന്നുള്ള ബഹളങ്ങളുമില്ലാതെ ശാന്തമായ അന്തരീക്ഷമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. അവതരണം: അഞ്ജയ് ദാസ് എൻ.ടി. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
ഡി കാപ്രിയോ വിശേഷിപ്പിച്ച ഭൂമിയിലെ സ്വര്‍ഗം; രാമക്കൽമേട് | Oiut of Town | Podcast
Dec 04, 2025ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്..ഹോളിവുഡ് നടന്‍ ലിയനാഡോ ഡി കാപ്രിയോ കേരളത്തിലെ ഒരു സ്ഥലത്തെകുറിച്ച് പറഞ്ഞ വാക്കുകളാണിത. മറ്റെവിടെയുമല്ല ഇടുക്കിയുടെ സ്വന്തം രാമക്കല്‍മേടാണത.് കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. 2002-ലാണ് ഡി കാപ്രിയോ ഗ്രാമത്തില്‍ മേട് സന്ദര്‍ശിച്ചത്. പ്രകൃതിയും ചരിത്രവും ഐതിഹ്യവും ഒക്കെ ഒത്തുചേരുന്ന ഇവിടം ഒരു സ്വര്‍ഗ്ഗം തന്നെയാണ് എന്ന് നമുക്ക് ആദ്യമേ തന്നെ പറയാം. കാറ്റിന്റെ നഗരം എന്നൊരു വിളിപ്പേരുണ്ട് രാമക്കല്‍ മേടിന്. ഇവിടെ എത്തുന്ന പല സഞ്ചാരികളും സ്‌നേഹത്തോടെ ചാര്‍ത്തികൊടുത്ത ഒരു വിശേഷണമാണിത്. ഇടുക്കി ജില്ലയിലെ ശാന്തമായ ഈ ഒരു മലനിര സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.
1300 വർഷം പഴക്കമുള്ള ഇന്ത്യയിലെ 'പ്രമേഹ ക്ഷേത്രം' | Out of Town | Podcast
Nov 27, 2025'പ്രമേഹ ക്ഷേത്രം' എന്ന പേരിൽ പ്രശസ്തമായ 1300 വർഷം പഴക്കമുള്ള ഒരു ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ കോവിൽവെണ്ണി (അല്ലെങ്കിൽ തിരുവെണ്ണി) എന്ന കരിമ്പിൻപാടങ്ങൾ നിറഞ്ഞ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്.ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
Duration: 00:05:15മേഘം പെയ്യും മീശപ്പുലിമല | Meesapulimala | Out of Twon | Podcast
Nov 20, 2025
സമുദ്രനിരപ്പിൽനിന്ന് 8661 അടി ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്. നേപ്പാളിന്റെ ദേശീയ പുഷ്പവും ഉത്തരാഖണ്ഡിന്റെയും നാഗാലാൻഡിന്റെയും സംസ്ഥാന വൃക്ഷവുമായ കാട്ടുപൂവരശ് മീശപ്പുലിമലയിൽ ധാരാളമായി കാണപ്പെടുന്നു. വരയാടുകളെ കണ്ടും മഴകൊണ്ടും മീശപ്പുലിമലയിലേക്ക്. ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: സുന്ദർ എസ് പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
കുറിഞ്ഞി, അധികമാർക്കും അറിയാത്തൊരു വെള്ളച്ചാട്ടം തേടി | Kurinji Waterfalls
Nov 07, 2025
മൂന്നാറിൽ മീശപ്പുലിമല ബേസ് ക്യാമ്പിന് രണ്ടര കിലോ മീറ്റർ അകലെയായി ഒരു വെള്ളച്ചാട്ടമുണ്ട്. കുറിഞ്ഞി എന്നാണ് അധികമാർക്കും അറിയാത്ത ആ വെള്ളച്ചാട്ടമുള്ളത്. കുറിഞ്ഞിയുടെ വിവരങ്ങളാണ് ഇത്തവണ ഔട്ട് ഓഫ് ടൗണിൽ. ഹോസ്റ്റ്: അഞ്ജയ് ദാസ് എൻ.ടി. സൗണ്ട് മിക്സിങ്: സുന്ദർ എസ് പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.
യുനെസ്‌കോ കരട് പട്ടികയില്‍ വര്‍ക്കല കുന്നുകള്‍ | Varkala cliff
Sep 25, 2025
ന്യൂഡല്‍ഹി: പ്രകൃതി രമണീയമായ വര്‍ക്കല കുന്നുകള്‍ (വര്‍ക്കല ക്ലിഫ്) ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് പൈതൃകമേഖലകള്‍ യുനെസ്‌കോയുടെ കരട് ലോക പൈതൃകപ്പട്ടികയില്‍. ഇതോടെ കരട് പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ പൈതൃക മേഖലകളുടെ എണ്ണം 69 ആയി. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
പാല്‍നുര ചിതറി തുഷാരഗിരി | Thusharagiri Waterfalls
Sep 11, 2025
കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കോടഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന തുഷാരഗിരി വെള്ളച്ചാട്ടം. വര്‍ഷകാലത്തെ സമൃദ്ധമായ ജലപാതവും കാട്ടരുവിയില്‍ കുളിക്കാനുള്ള സൗകര്യവും ഏത് സീസണിലും പ്രവേശനനാനുമതിയുള്ള ഈ വെള്ളച്ചാട്ടത്തെ സഞ്ചാരികളെ പ്രിയപ്പെട്ടതാക്കുന്നു. ഹോസ്റ്റ്; അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ഓണത്തിന് ഗുണ്ടല്‍പേട്ടിലേക്കൊരു യാത്ര, അത് നിര്‍ബന്ധമാണ് | Gundlupete
Sep 04, 2025
ഓണക്കാലമാവുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സഞ്ചാരപ്രിയര്‍ കൂട്ടത്തോടെ കാഴ്ച കാണാനിറങ്ങുന്ന ഇടമാണ് ഗുണ്ടല്‍പേട്ട്. ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലൂടെയും ഗ്രാമീണ വഴികളിലൂടെയും ഗോപാലസ്വാമി ബേട്ട ക്ഷേത്രത്തിലേക്കുമുള്ള വണ്‍ ട്രിപ്പിനെക്കുറിച്ചാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണ്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: എസ്. പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
കോഴിക്കോട്ടെ ഹിഡൻ ജെം, പോയിട്ടൂണ്ടോ ഈ വഴിയിലൂടെ? | Driving route kozhikode
Aug 21, 2025കോഴിക്കോട് ജില്ലയിലെ ഹിഡന്‍ ജെം എന്നുവിളിക്കാവുന്ന ഒരു ഡ്രൈവിങ് റൂട്ടുണ്ട്. കൂരാച്ചുണ്ട് മുതല്‍ പെരുവണ്ണാമൂഴി ഡാം വഴി പൂഴിത്തോട് വരെ നീളുന്നതാണാ പാത. ആ മനോഹര റൂട്ടിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണ്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ആന ഇറങ്ങിയെന്ന് ഫോണ്‍, വഴിയില്‍ തൊട്ടുമുന്നില്‍ കാട്ടുപോത്തും | Chimmini forest trekking
Aug 14, 2025
ചിമ്മിനിയിലൂടെയുള്ള 13 കിലോമീറ്റര്‍ യാത്ര തുടരുന്നു. ആനയുടേയും കാട്ടുപോത്തിന്റെയും സാന്നിധ്യം, പിന്തുടര്‍ന്നെത്തിയ മഴയും കോടമഞ്ഞും. ഓര്‍മയില്‍ സൂക്ഷിക്കാനൊരു യാത്രാനുഭവം..ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
മഴ നനഞ്ഞ് പോകാം ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെ | Chimmini Forest Trekking
Aug 07, 2025
മഴയുംകൊണ്ട് ചിമ്മിനിയില്‍ കൊടുംകാട്ടിലൂടെ, തയ്യാറെടുപ്പുകള്‍ ഇങ്ങനെ
കേരളത്തില്‍ അധികമാര്‍ക്കും അറിയാത്ത ഒരു ട്രെക്കിങ് പാത ഇപ്പോള്‍ തൃശ്ശൂരില്‍ തുടങ്ങിയിട്ടുണ്ട്. ചിമ്മിനി ഡാമിനോട് ചേര്‍ന്നുള്ള വനമേഖലയിലൂടെ 13 കിലോമീറ്റര്‍ നീളുന്നതാണാ യാത്ര.
വിയറ്റ്നാമില്‍ പോകാം; നടപടിക്രമങ്ങള്‍ ഇപ്പോള്‍ ലളിതം | Vietnam Tourism
Jul 31, 2025വിയറ്റ്‌നാമിന്റെ മാന്ത്രികത അതിന്റെ വൈവിധ്യത്തിലാണ്. ഹാ ലോങ് ബേയെക്കുറിച്ചോ ഹാനോയിയിലെ തിരക്കേറിയ തെരുവുകളെക്കുറിച്ചോ ചിന്തിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ്, ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള വിയറ്റ്‌നാം വിസയെക്കുറിച്ചും പുതുക്കിയ നിയമങ്ങളെക്കുറിച്ചും ആവശ്യകതകളെക്കുറിച്ചും അറിയേണ്ടതെല്ലാം ഔട്ട് ഓഫ് ടൗണില്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Duration: 00:05:53ഈ മൺസൂണിൽ പോകാൻ പത്ത് സ്ഥലങ്ങൾ | 10 Monsoon Destinations
Jul 17, 2025ഈ മണ്‍സൂണില്‍ പോകാന്‍ പത്ത് സ്ഥലങ്ങള്‍ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ യാത്ര പോകാന്‍ പലര്‍ക്കും മടിയാണ്. പ്രവചനാതീതമായ മഴ, വെള്ളപ്പൊക്കത്തില്‍ മുങ്ങിയ തെരുവുകള്‍, മണ്‍സൂണ്‍ യാത്രകള്‍ അപകടകരമാണെന്ന ചിന്ത എന്നിവകൊണ്ടെല്ലാം ആകാം ഇത്. എന്നാല്‍ ഈ മാസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ മനോഹരമാണ്. ഈ സമയത്ത് മികച്ച യാത്രകള്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുന്ന 10 സ്ഥലങ്ങള്‍ ഇതാ. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
.
ചാപ്പന്‍തോട്ടം : കോഴിക്കോട്ടെ അധികമാര്‍ക്കും അറിയാത്ത വെള്ളച്ചാട്ടം | Chappanthottam Waterfalls
Jul 03, 2025മഴക്കാലത്ത് വിശ്വരൂപം കാണിക്കുന്ന വെള്ളച്ചാട്ടമാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്തിനടുത്ത ചാപ്പന്‍തോട്ടം. കോഴിക്കോട് ജില്ലയിലെ ഒരു ഹിഡന്‍ ജെം തന്നെയെന്ന് ഇതിനെ വിശേ ഷിപ്പിക്കാം. സോഷ്യല്‍ മീഡിയാ റീലുകള്‍ വഴിയാണ് ഈ വെള്ളച്ചാട്ടം ഇപ്പോള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Duration: 00:11:49രണ്ട് തൂണുകളും മുകളിലൊരു പ്ലാറ്റ്‌ഫോമും, ഇതൊരു രാജ്യമാണ് | Principality of Sealand
Jun 26, 2025
കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന രണ്ട് വലിയ തൂണുകള്‍. അതിനുമുകളില്‍ ഒരു പ്ലാറ്റ്ഫോം. 0.004 ചതുരശ്ര കിലോമീറ്റര്‍മാത്രം വലുപ്പം. ഇംഗ്ലണ്ടില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന 'പ്രിന്‍സിപ്പാലിറ്റി ഓഫ് സീലാന്‍ഡ്' എന്ന രാജ്യമാണിത്. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരം രാജ്യമെന്ന് അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സര്‍ക്കാരും പതാകയും ദേശീയഗാനവും നാണയവും സ്റ്റാമ്പുമൊക്കെ സീലാന്‍ഡിനും സ്വന്തമായുണ്ട്. ഹോസ്റ്റ്: അഞ്ജയ് ദാസ്.എന്‍.ടി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
കനാലിലൂടെ കടല്‍ തേടി പൂവാറിലൂടെ...| POOVAR ISLAND
Jun 19, 2025
ചുറ്റും കണ്ടല്‍ക്കാടുകളും പേരറിയാച്ചെടികളും. ഒത്തനടുവിലൂടെ നീണ്ടുനിവര്‍ന്നുകിടക്കുന്ന കനാല്‍. ഇടുങ്ങിയ ഈ കനാല്‍ വഴികളിലൂടെ മോട്ടോര്‍ ബോട്ടിലൂടെ കടല്‍ കാണാന്‍ ഒരു യാത്രയാണ് പൂവാറിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
നെയ്യാർ ഡാമിലൂടെ ഒരു ദിവസം |Neyyar Dan
Jun 12, 2025തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നെയ്യാര്‍ ഡാം. സംസ്ഥാന തലസ്ഥാനത്തെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ കണ്ട് മടങ്ങിവരാന്‍ സാധിക്കുന്ന ഇടം കൂടിയാണിത്. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
മണ്‍സൂണില്‍ മനോഹരമാകും ഈ യുനെസ്‌കോ പൈതൃകകേന്ദ്രങ്ങള്‍ | Unesco world heritage
Jun 05, 2025മഴയത്ത് യാത്ര ചെയ്യാന്‍ മിക്ക ആളുകളും മടിക്കുമ്പോള്‍, ഇന്ത്യയിലെ അവിശ്വസനീയമായ ചില യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളെ ഒരു പുതിയ വെളിച്ചത്തില്‍ കാണാനുള്ള സമയമാണ് മണ്‍സൂണെന്ന് ലോകം കണ്ടവര്‍ നിങ്ങളോട് പറയും. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
നാഗര്‍ഹോളെ, ഊട്ടി യാത്രയ്ക്ക് പ്ലാന്‍ ചെയ്യുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ | Nagarahole &Ooty
May 29, 2025
നാഗര്‍ഹോളെ, ഊട്ടി യാത്രയ്ക്ക് പ്ലാന്‍ ചെയ്യുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
കനത്ത മഴയെത്തുടര്‍ന്ന് നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
കാവലിന് ആയുധമേന്തിയ ഗോത്രവര്‍ഗക്കാര്‍, പോലീസുപോലും അടുക്കാത്ത ദുരൂഹദ്വീപ് | North Sentinel Island
May 22, 2025
പച്ചപ്പുനിറഞ്ഞ മനോഹരദ്വീപ്. എന്നാല്‍, ആ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയവരെ വരവേറ്റത് മൂര്‍ച്ചയേറിയ അമ്പുകളും കുന്തങ്ങളും മറ്റ് മാരകായുധങ്ങളും. ദ്വീപിലേക്ക് അറിഞ്ഞോ അറിയാതെയോ എത്തിയ ഒരാള്‍ക്കുപോലും അവിടെയൊന്ന് കാലുകുത്താന്‍ പോലും സാധിച്ചില്ല. ആ മണ്ണിലിറങ്ങിയവരാകട്ടെ മരണം പൂകുകയും ചെയ്തു. അത്രയേറെ അപകടകാരികളായ ഈ ദ്വീപുവാസികളെ ലോകസഞ്ചാരിയായ മാര്‍ക്കോപോളോ വിശേഷിപ്പിച്ചത് ക്രൂരരും ദയാരഹിതരുമായവര്‍ എന്നായിരുന്നു. പുറംനാട്ടുകാര്‍ക്ക് പ്രവേശനം വിലക്കപ്പെട്ട അവിടമാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
പിച്ചാവരം.: സുനാമിയെ പോലും തോല്‍പ്പിച്ച കടല്‍ഗ്രാമം | Pichavaram,mangrove forest
May 15, 2025
ലോകത്തില്‍ വലുപ്പംകൊണ്ട് രണ്ടാം സ്ഥാനത്തുള്ള കണ്ടല്‍ക്കാടുകളാണ് പിച്ചാവരം. തമിഴ്നാട്ടിലെ പ്രശസ്തമായ ക്ഷേത്ര നഗരിയായ ചിദംബരത്തിന് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പിച്ചാവരത്തിന്റെ വിശേഷങ്ങളുമായ് അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
അണ്ടർ റേറ്റഡ്, പക്ഷേ രൂപകൽപ്പനയിൽ അതിശയിപ്പിക്കും | UNESCO World Heritage Sites
May 08, 2025യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട 42 സ്ഥലങ്ങളുണ്ട് ഇന്ത്യയില്‍. താജ്മഹലിനും ജയ്പൂരിലെ രാജകീയ നിര്‍മിതികള്‍ക്കും അപ്പുറം, വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ചില നിധികളുമുണ്ട് ഇക്കൂട്ടത്തില്‍. ആ നിധികളെക്കുറിച്ച് ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ് എന്‍.ടി
കേരളത്തിലെ 'ആനകള്‍ക്കുള്ള കൊട്ടാരം' | Punnathur kotta
May 01, 2025
കേരളത്തില്‍ ആനകള്‍ക്കുള്ള കൊട്ടാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയിലേക്ക് ഒരു യാത്ര. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ഡൽഹി യാത്രയ്ക്കൊരുങ്ങുകയാണോ? ബഡ്ജറ്റ് ഫ്രണ്ട്ലി ഷോപ്പിങ്ങാണോ മനസിൽ? ഇക്കാര്യം അറിഞ്ഞിരിക്കാം| Delhi shopping places
Apr 24, 2025ഷോപ്പിങ് പ്രേമികളെ മോഹിപ്പിക്കുന്ന ന?ഗരമാണ് ഡല്‍ഹി. കൈയിലുള്ള കാശിനനുസരിച്ച് ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി ഷോപ്പിങ് നടത്താന്‍ സാധിക്കുന്ന ഡല്‍ഹിയിലെ ചില മാര്‍ക്കറ്റുകളെ പരിചയപ്പെടാം.
ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
തേൻ പരിചയപ്പെടാം, രുചിക്കാം; വെറൈറ്റിയാണ് ഹണി മ്യൂസിയം | Honey Museum Wayanad
Apr 17, 2025സഞ്ചാരികളെ കാത്തിരിക്കുകയാണ് വയനാട് ഓള്‍ഡ് വൈത്തിരിയിലെ ഹണി മ്യൂസിയം. ഏഷ്യയിലെ ഏറ്റവും വലിയ ഹണി മ്യൂസിയമെന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
രാമേശ്വരത്തേക്കാണോ അടുത്ത യാത്ര? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം | Rameswaram
Apr 10, 2025പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവും തീര്‍ത്ഥാടന കേന്ദ്രവുമാണ് രാമേശ്വരം. രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ കടല്‍പ്പാലമായ രാമേശ്വരത്തെ പാമ്പന്‍പാലം ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. ക്ഷേത്രനഗരമായ രാമേശ്വരത്തേക്ക് മൂന്നുവര്‍ഷത്തോളമായി മുടങ്ങിക്കിടന്ന റെയില്‍ ഗതാഗതമാണ് ഇതോടെ പുനഃസ്ഥാപിച്ചത്. രാമേശ്വരം സന്ദര്‍ശിക്കുമ്പോള്‍ നിര്‍ബന്ധമായും അനുഭവിച്ചറിയേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Duration: 00:08:39മലേഷ്യന്‍ തെരുവിലെ രുചിവൈവിധ്യം | Malaysian food
Apr 03, 2025രൂക്ഷ ഗന്ധമുള്ള ദുരിയാന്‍ ചക്ക, വിവിധ തരം പഴങ്ങള്‍ മലേഷ്യയിലെത്തിയാല്‍ എന്തൊക്കെ കഴിക്കാം. മലേഷ്യന്‍ യാത്രയിലെ വിശേഷങ്ങളുമായി സാധന സുധാകരന്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്.എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Duration: 00:19:10മലേഷ്യയില്‍ ആണ്, പക്ഷെ തമിഴ് സിനിമക്കാരുടെ ഇഷ്ട ലോക്കേഷന്‍ | Batu Caves In Malaysia
Mar 27, 2025
മലേഷ്യയിലെ സെലാങ്കറില്‍ സ്ഥിതിചെയ്യുന്ന നാനൂറു ദശലക്ഷം വര്‍ഷം പഴക്കമുള്ള ചുണ്ണാമ്പു പാറകളാല്‍ നിര്‍മ്മിതമായ ഗുഹകളാണ് ബാത്തു ഗുഹകള്‍
മുരുകന്‍ വസിക്കുന്ന പത്താമത്തെ ഗുഹ ആയാണ് ബാത്തു ഗുഹ അറിയപ്പെടുന്നത്. അതില്‍ ആദ്യ ആറെണ്ണം ഇന്ത്യയിലും ബാക്കിയുള്ളത് മലേഷ്യയിലും ആണ്. 1890-ല്‍ തമ്പുസാമി പിള്ളൈ എന്ന ധനികനായ തമിഴ് വംശജനാണ് മുരുകനെ ഈ ഗുഹയില്‍ പ്രതിഷ്ഠിച്ചത്. ബാത്തു ഗുഹകളുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ സാധന സുധാകരന്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
വിസാ ഫ്രീ, ചിലവ് കുറവ്; എങ്ങനെയൊക്കെയാണ് ടൂറിസം രംഗത്ത് മലേഷ്യ മുന്നേറുന്നത്? | Malaysia
Mar 20, 2025തെക്കുകിഴക്കന്‍ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങള്‍ ചേര്‍ന്ന ഒരു ഫെഡറേഷനാണിത്. മലേഷ്യയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ട്. ഇന്ത്യയിലെ ചോള രാജവംശത്തിലെ രാജാക്കന്മാര്‍ മലേഷ്യ ഭരിച്ചിട്ടുണ്ട്. മലയ് ആണ് മലേഷ്യയിലെ ഭൂരിപക്ഷം ആളുകളും സംസാരിക്കുന്ന ഭാഷ. ചെറിയ തോതില്‍ തമിഴ് സംസാരിക്കുന്നവരുമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രം വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ മലേഷ്യയില്‍ ഉണ്ട്. സാധനാ സുധാകരന്‍ നടത്തിയ മലേഷ്യന്‍ യാത്രയുടെ അനുഭവങ്ങള്‍, ആദ്യഭാഗം. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
പൂരത്തിനല്ലാതെ വടക്കുന്നാഥ ക്ഷേത്രത്തിൽ പോയിട്ടുണ്ടോ? വ്യത്യസ്തമായ അനുഭവമാണത് | Sree Vadakkumnathan Temple
Mar 13, 2025
തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ കൈലാസം എന്നും അറിയപ്പെടുന്ന ക്ഷേത്രമാണിത്. പുരാതന കേരളത്തിലെ 108 ശിവാലയ സ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന ക്ഷേത്രംകൂടിയാണിത്. ശിവന്‍ (വടക്കുംനാഥന്‍), പാര്‍വ്വതി, ശ്രീരാമന്‍ (വിഷ്ണു), ശങ്കരനാരായണന്‍, മഹാഗണപതി എന്നിവരാണ് പ്രധാനപ്രതിഷ്ഠകള്‍. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍;അല്‍ഫോന്‍സ പി ജോര്‍ജ്.
കവിത പോലൊരു പേര്, ഉള്ളില്‍ക്കടന്നാല്‍ പ്രകൃതി ഒരുക്കിയ മായാജാലം; പോകാം വനപര്‍വത്തിലേക്ക് | Vanaparvam Biodiversity Park at Kozhikode
Mar 06, 2025
കോഴിക്കോട് നഗരത്തിന്റെ തിരക്കുകളില്‍നിന്നെല്ലാം മാറി അത്രമേല്‍ ശാന്തമായ ഒരിടത്തേക്ക് യാത്ര പോകാന്‍ ആലോചിക്കുന്നവരാണോ നിങ്ങള്‍? അങ്ങനെയെങ്കില്‍ നിങ്ങളെ കാത്ത് വനപര്‍വമുണ്ട്. താമരശ്ശേരിയ്ക്കടുത്ത് കാക്കവയലിലാണ് പേരില്‍ത്തന്നെ കാവ്യാത്മകതയുള്ള ഈ മനോഹരഭൂമിയുള്ളത്. കാടിന്റെ മടിത്തട്ടില്‍ പ്രകൃതിയെ തൊട്ടറിയാനുള്ള അവസരമാണ് വനപര്‍വം ഒരോ സഞ്ചാരിക്കുമായി ഒരുക്കുന്നത്. | ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Vanaparvam Biodiversity Park at Kozhikode
കടല്‍പോലൊരു വിസ്മയ നൗക | Anthem of the Seas
Dec 05, 2024
അഞ്ച് ബോയിങ് ജെറ്റുകള്‍ ചേരുന്നതിനെക്കാള്‍ നീളം, ഗിസയിലെ ഗ്രേറ്റ് പിരമിഡിനെക്കാള്‍ രണ്ടര ഇരട്ടി ഉയരം, മൂന്ന് ബാസ്‌കറ്റ്ബോള്‍ കോര്‍ട്ടുകള്‍ ചേരുന്നതിനെക്കാള്‍ വീതി... കൊച്ചിയുടെ തീരത്തെത്തിയ കരീബിയന്‍ ക്രൂയിസ് ഇന്റര്‍നാഷണലിന്റെ 'ആന്തം ഓഫ് ദി സീസ്' എന്ന ആഡംബരക്കപ്പലിന്റെ വലുപ്പമാണിത്. ക്രൂയിസിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Anthem of the Seas
ഒരുഭാഗത്ത് പുഴയോരഭംഗിയും മറുഭാഗത്ത് കടലിന്റെ സൗന്ദര്യവും, പോകാം സാന്‍ഡ് ബാങ്കിലേക്ക് | Vadakara Sand Banks Beach
Nov 28, 2024കോഴിക്കോട് ജില്ലയിലെ വടകരയിലെ പ്രധാനപ്പെട്ട ബീച്ച് ടൂറിസം കേന്ദ്രമാണ് സാന്‍ഡ് ബാങ്ക്. സൗജന്യമാണ് ബീച്ചിലേക്കുള്ള പ്രവേശനം. കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള ഭാഗത്തേക്ക് കയറണമെങ്കില്‍ 10 രൂപയാണ് ഫീസ്. കുട്ടികള്‍ക്ക് അഞ്ചും. പുഴയും കടലും ചേരുന്ന അഴിത്തല അഴിമുഖം ഇവിടെനിന്ന് കാണാം. സാന്‍ഡ് ബാങ്കിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. | Vadakara Sand Banks Beach
കനത്ത മഴ, തെന്നുന്ന വഴി, അതിസാഹസികമായി ടൈഗേഴ്സ് നെസ്റ്റിലേക്ക് | Tiger's Nest
Nov 14, 2024
12 പേരുടെ ഒരു സംഘത്തോടൊപ്പമായിരുന്നു യാത്ര. അവരില്‍ ഭൂരിഭാഗവും ഊര്‍ജ്ജസ്വലരായിരുന്നു. ശരീരഭാരം വേണ്ടുവോളമുള്ള എന്റെ ഉറ്റസുഹൃത്ത്, കാല്‍മുട്ടിന്റെ പ്രശ്‌നമുണ്ടായിട്ടും മുന്നിലുള്ള വെല്ലുവിളികളെ തൃണവല്‍ഗണിച്ചുകൊണ്ടുതന്നെ ഈ യാത്രയില്‍ പങ്കാളിയായി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മഴയിലേയ്ക്ക് കണ്ണുതുറന്ന പ്രഭാതത്തില്‍ തന്നെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. പാരോ പട്ടണത്തില്‍നിന്ന് (നിരവധി ആരാധനാലയങ്ങളും ചരിത്രപരമായ കെട്ടിടങ്ങളുമുള്ള ഒരു ചരിത്ര നഗരം) ഒരു പാറയുടെ മുനമ്പില്‍ അപകടകരമായി സ്ഥിതി ചെയ്യുന്ന ടൈഗേഴ്സ് നെസ്റ്റ് എന്ന അത്ഭുതത്തിലേയ്ക്ക്! ഭൂട്ടാന്‍ യാത്രയുടെ വിശേഷങ്ങളുമായി സാധന സുധാകരന്‍. ഒപ്പം അഞ്ജയ് ദാസും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
എമ ദട്ഷി,ഉപ്പിട്ട ചായ, യാക്ക് ചീസ്; ഭൂട്ടാനിലെ രുചിവൈവിധ്യങ്ങള്‍ | Taste of Bhutan
Oct 24, 2024
ബുദ്ധവിഹാര കേന്ദ്രങ്ങളുടെ മാത്രമല്ല, വൈവിധ്യമാര്‍ന്ന രുചികളുടെ നാടുകൂടിയാണ് ഭൂട്ടാന്‍. ഔട്ട് ഓഫ് ടൗണില്‍ മാതൃഭൂമി ഡോട്ട് കോം ചീഫ് സബ് എഡിറ്റര്‍ സാധന സുധാകരന്റെ ഭൂട്ടാന്‍ പര്യടനം തുടരുന്നു. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്
ഒരു ഭൂട്ടാന്‍ യാത്രയുടെ ആരംഭം | Bhutan Travalogue
Oct 17, 2024
തെക്കനേഷ്യയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറുരാജ്യമാണ് ഭൂട്ടാന്‍. ഹിമാലയന്‍ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പര്‍വ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. ആധുനിക നൂറ്റാണ്ടിലും സമ്പൂര്‍ണ്ണ രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന്‍ . ഭൂട്ടാനിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോം ചീഫ് സബ് എഡിറ്റര്‍ സാധന സുധാകരന്‍ പങ്കുവെയ്ക്കുന്നു.
നട്ടപ്പാതിരയ്ക്ക് കാറിനുമുന്നില്‍ കാട്ടാന, ഒരു ഊട്ടി യാത്രാനുഭവം | Ooty travelogue
Oct 03, 2024
ഊട്ടിയില്‍ നിന്ന് നിലമ്പൂര്‍ വഴി തിരികെ വരുമ്പോള്‍ രാത്രിയില്‍ ഗൂഡല്ലൂര്‍ വെച്ച് കാറിനുമുന്നില്‍ അതാ ഒരു കാട്ടാന. പിന്‍കാലുകള്‍ റോഡിലും ബാക്കി ഭാഗം കൈവരിക്കപ്പുറവുമായി നിന്ന് ഓരത്തെ മുളങ്കൂമ്പുകള്‍ രുചിയ്ക്കുകയായിരുന്നു ആ ആന... അപൂര്‍വ യാത്രാനുഭവവുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ഡാമുകളും വെള്ളച്ചാട്ടങ്ങളും കാത്തിരിക്കുന്നു, വിട്ടാലോ തൃശ്ശൂരേക്ക് | Thrissur Tourism
Sep 19, 2024
വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കേന്ദ്രമാണ് തൃശ്ശൂര്‍. വെള്ളച്ചാട്ടങ്ങളും ഡാമുകളും തുടങ്ങി യാത്രികര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്നു തൃശ്ശൂര്‍ ജില്ല. ഒരു സഞ്ചാരി തൃശ്ശൂരില്‍ കണ്ടിരിക്കേണ്ട ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടാം. ഹോസ്റ്റ്; അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ചുറ്റും പച്ചപുതച്ച കുന്നുകള്‍, മധ്യത്തിലായി ചെറു ദ്വീപുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന മനോഹരമായ അണക്കെട്ട് | Banasura Sagar Dam
Sep 05, 2024
ബാണാസുരസാഗര്‍ ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകീട്ട് 5.45 വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി വയനാട് കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി. കാലവര്‍ഷം ശക്തിപ്രാപിച്ചപ്പോള്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുംചെയ്തിരുന്നു. സഞ്ചാരികളുടെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Banasura Sagar Dam
റബര്‍ കാടുകള്‍ക്കിടയില്‍ പ്രകൃതി കാത്തുവച്ച വിസ്മയം, അരുവിക്കുഴി വെള്ളച്ചാട്ടം | Aruvikuzhy Waterfalls
Aug 22, 2024
മഴക്കാലമായതോടെ സജീവമായിരിക്കുകയാണ് കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം. റബര്‍ കാടുകള്‍ക്കിടയില്‍ പ്രകൃതി കാത്തുവച്ച വിസ്മയമാണ് അരുവിക്കുഴി. ഡി റ്റി പി സിയുടെ നിയന്ത്രണത്തിലാണ് ഈ വെള്ളച്ചാട്ടം. അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ് | Aruvikuzhy Waterfalls
മഴയൊന്ന് ശമിക്കട്ടെ, യാത്ര പിന്നീടാകാം; സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു | monsoon tourism
Aug 01, 2024
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഇവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. അതോടൊപ്പം സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും വനപാതകളിലും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ കര്‍ണാടകയിലും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്
ശ്രീരാമ സന്നിധിയിലേക്ക്... തൃപ്രയാറിലേക്ക് | Thriprayar Sree Ramaswami Temple
Jul 25, 2024കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് 'മര്യാദാ പുരുഷോത്തമന്‍' ശ്രീരാമന്‍. ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്നീ മൂന്ന് രാക്ഷസന്മാരെയും അവരുടെ പതിനായിരം പടയാളികളെയും വെറും മൂന്നേമുക്കാല്‍ നാഴികകൊണ്ട് നിഗ്രഹിച്ചശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപമെന്ന് വിശ്വസിച്ചുവരുന്നു. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Duration: 00:09:28പ്രകൃതിയെ അറിഞ്ഞ് പോകാം കോഴിക്കോട്ടെ ദശാവതാര ക്ഷേത്രങ്ങളിലേക്ക്| Deshaavathara Temple Kozhikode
Jul 11, 2024മലബാർ മേഖലയിൽ വിസ്മൃതിയിലാണ്ടുകിടന്ന ഒരു ക്ഷേത്ര ശൃംഖലയുണ്ട് കോഴിക്കോട്. അതാണ് കാക്കൂർ, ചേളന്നൂർ, നന്മണ്ട പ്രദേശങ്ങളിലായി കിടക്കുന്ന ദശാവതാര ക്ഷേത്രങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സന്ദർശനത്തോടെ ഈ സ്പിരിച്വൽ ടൂറിസം സർക്യൂട്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.പ്രൊഡ്യൂസര്‍: വൃന്ദ മോഹന്‍
മഴക്കാലമാണ്; യാത്രപോകാം കരുതലോടെ | Monsoon Tourism in Kerala
Jun 27, 2024
മണ്‍സൂണ്‍ കാലത്തെ യാത്രകള്‍ എപ്പോഴും ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കും. മഴക്കാലത്ത് എവിടെ എങ്ങനെ പോകണമെന്ന് ഔട്ട്ഓഫി ടൗണില്‍ അഞ്ജയ് ദാസ് പറയുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Monsoon Tourism in Kerala
എത്രപേര്‍ക്കറിയാം, കേരളത്തില്‍ ഒരു ലങ്കയുണ്ടെന്ന്| Lanka in kerala
Jun 13, 2024കാണാന്‍ അത്രമേല്‍ ഭംഗിയുണ്ടെങ്കിലും ഇതുവരെ സഞ്ചാരികളാരും എത്തിനോക്കാത്ത ഒരിടമുണ്ട് കേരളത്തില്‍. കൊച്ചി ഏഴിക്കരയിലെ ലങ്കാ ദ്വീപാണ് ടൂറിസം മാപ്പില്‍ ഇടംപിടിക്കാന്‍ കാത്തിരിക്കുന്ന ആ മനോഹരഭൂമി. എങ്ങനെ ലങ്കയിലെത്താം, അവിടെ കാത്തിരിക്കുന്ന കാഴ്ചകള്‍ എന്തൊക്കെയാണ്. ലങ്കയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Lanka in kerala, Ezhikkara
15 കിലോമീറ്റര്‍ നീളം, ഡ്രൈവിങ് പ്രേമികളുടെ ഇഷ്ട റോഡ് | Container Terminal Road Kochi
Jun 06, 2024
റൈഡര്‍മാരുടേയും ഡ്രൈവിങ് പ്രേമികളുടേയും ഇഷ്ട റോഡാണ് കൊച്ചിയിലെ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ്. ആരെയും ആകര്‍ഷിക്കുന്ന ഭം?ഗിയാല്‍ സിനിമകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഈ റോഡിലൂടെയുള്ള യാത്രയാണ് ഈയാഴ്ചത്തെ ഔട്ട് ഓഫ് ടൗണില്‍. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
അന്ന് വെറും മണൽപ്പുറം, ഇന്ന് സഞ്ചാരികളുടെ ഒഴുക്ക്; വേറെ വൈബാണ് സാമ്പ്രാണിക്കോടിയിൽ
May 23, 2024
ദേശീയജലപാതയ്ക്ക് വേണ്ടി ആഴംകൂട്ടിയപ്പോള്‍ വാരിയിട്ട മണ്ണും ചെളിയും മണല്‍പ്പുറമായി. അവിടെ കണ്ടല്‍ച്ചെടികള്‍ വളര്‍ന്നു. അങ്ങിനെ വിശാലമായ കായല്‍നടുവില്‍ ഒരു കാനനതുരുത്ത് ഉണ്ടായി. അവിടേക്ക് സഞ്ചാരികളെ കൊണ്ടുപോവുമ്പോള്‍ ആദ്യം പലരും മൂക്കത്ത് വിരല്‍വെച്ചു.
തയ്യാറാക്കി അവതരിപ്പിച്ചത് അഞ്ജയ്ദാസ് എൻ.ടി. | സൗണ്ട്മിക്സിങ് -പ്രണവ് പി.എസ് | പ്രൊഡ്യൂസർ - അൽഫോൻസ പി. ജോർജ്ജ്
ദക്ഷിണകാശിയിലേക്ക്... കൊട്ടിയൂരിലേക്ക് | Kottiyur
May 16, 2024ദക്ഷിണകാശിയെന്ന് പേരുകേട്ട കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖോത്സവത്തിന് ഒരുങ്ങുന്നു. മേയ് 21 മുതൽ 27 ദിവസമാണ് ഉത്സവം. ദക്ഷയാഗസ്മരണയിലാണ് വൈശാഖോത്സവം നടക്കുന്നത്.
തയ്യാറാക്കി അവതരിപ്പിച്ചത് അഞ്ജയ്ദാസ് എൻ.ടി. | സൗണ്ട്മിക്സിങ് -പ്രണവ് പി.എസ് | പ്രൊഡ്യൂസർ - അൽഫോൻസ പി. ജോർജ്ജ്
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഇഷ്ടലൊക്കേഷന്‍, സഞ്ചാരികളെ മാടിവിളിച്ച് അതിരപ്പിള്ളി | Athirappally
May 09, 2024
പുന്നഗൈ മന്നന്‍ സിനിമയുടെ പേരില്‍ ഒരു വെള്ളച്ചാട്ടമുണ്ട് കേരളത്തില്‍. മലയാളികളുടെ സ്വന്തം അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് ഈ ചെല്ലപ്പേരില്‍ അറിയപ്പെടുന്നത്. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം | Parassinikadavu
Apr 18, 2024എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം. മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ഇടമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെയെത്തുന്നു. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്. ചില പ്രത്യേക ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദി കൂടിയാണീ ക്ഷേത്രം. പറശ്ശിനിക്കടവ് ക്ഷേത്ര വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
ഇത്രയും പ്രൊഫഷണലായി പരിപാലിക്കുന്ന മറ്റൊരു ഉദ്യാനം കേരളത്തില്‍ വേറെയില്ല | Malampuzha Dam
Apr 11, 2024
പാലക്കാടിന്റെ ഭംഗി ആസ്വദിക്കാനാണ് നിങ്ങളുടെ യാത്രയെങ്കില്‍ ഒരിക്കലും മിസ്സാവാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മലമ്പുഴ. പാലക്കാട് ടൗണില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. ടിക്കറ്റെടുത്ത് വേണം അകത്തേക്ക് കയറാന്‍. പൂക്കളുടെ നിറമാണ് ഉദ്യാനത്തിലേക്ക് കടക്കുമ്പോള്‍ കാണാനാവുക. ഇത്രയ്ക്ക് പ്രൊഫഷണലായി പരിപാലിക്കുന്ന ഉദ്യാനങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണെന്ന് പറയാം. മലമ്പുഴ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
അക്ഷരക്കടലിന് നടുക്കെത്തിയപോലെ തോന്നും, ഒ.വി. വിജയന്റെ ഇതിഹാസരചനയുടെ നാട്ടിലേക്ക് | Thasarak
Apr 04, 2024മലയാളസാഹിത്യത്തിന്റെ ചരിത്രവും വളര്‍ച്ചയും പരിശോധിക്കുന്ന ഒരു വായനാപ്രേമിക്ക് അവഗണിക്കാനാവാത്ത പേരുകളിലൊന്നാണ് ഒ.വി.വിജയന്‍. നോവലുകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആസ്വാദനത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ത്ത അദ്ദേഹത്തിനായി ഒരുക്കിയ സ്മാരകം ഇന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യകുതുകികളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയാണ്. ഒ വി വിജയന്റെ ഓര്‍മ്മകളിലൂടെ ഒരു യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
നാഗവല്ലിയുടെ, അലി ഇമ്രാന്റെ ഹിൽ പാലസ്|Hill Palace Museum
Mar 28, 2024മെട്രോ നഗരമായി വളർന്ന കൊച്ചിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ്... കൊച്ചി രാജാക്കൻമാരുടെ ആസ്ഥാന മന്ദിരമായ, 'ഹിൽപ്പാലസ്' ഒട്ടേറെ പുതുമകളോടെ ഇന്ന് ചരിത്രസ്‌നേഹികളെ ആകർഷിക്കുന്ന പ്രധാന ടൂറിസംകേന്ദ്രമായി മാറിയിരിക്കയാണ്. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും സംരക്ഷിത പ്രദേശവുമാണ് ഹിൽപ്പാലസ്.ഹില്‍പ്പാലസ് മ്യൂസിയത്തിന്റെ വിശേഷങ്ങളുമായി ഔട്ട ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ് : കൃഷ്ണലാല്‍, ബി.എസ് സുന്ദര്‍
Duration: 00:14:20മഞ്ഞുമ്മല്‍ ബോയ്‌സും ഗുണയും ഹിറ്റാക്കിയ ചെകുത്താന്റെ അടുക്കള | Podcast
Mar 07, 2024
മഞ്ഞുമ്മല്‍ ബോയ്‌സും ഗുണയും ഹിറ്റാക്കിയ ചെകുത്താന്റെ അടുക്കള
'കണ്മണി അന്‍പോട് കാതലന്‍..' കമല്‍ഹാസന്‍ നായകനായ 'ഗുണ' എന്ന സിനിമയിലെ ഈ പാട്ട് എത്രതവണ കേട്ടാലും നമുക്ക് മതിവരില്ല, ജനപ്രിയമായ ഈ സിനിമയുടെ പേരില്‍ തന്നെ പ്രശസ്തമായ ഒരുടൂറിസം കേന്ദ്രമുണ്ട് തമിഴ്‌നാട്ടിന്റെ തണുപ്പിന്റെ ഈറ്റില്ലമായ കൊടൈയ്ക്കനാലില്‍. ഈ പാട്ടടക്കം സിനിമയിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്ത ഗുഹ, 'ഗുണ കേവ്‌സ്' എന്നാണ് സിനിമയുടെ വിജയത്തിന് ശേഷം ഈ സ്ഥലം അറിയപ്പെടുന്നത്. ഗുണ കേവ്‌സിന്റെ വിശേങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. എസ്.സുന്ദര്‍
വള്ളികളില്‍ ഊഞ്ഞാലാടാം, കാനനഭംഗി ആസ്വദിക്കാം: തുറയില്‍ കോട്ട വന ക്ഷേത്രം | Thurayil Kotta Bhagavathi Temple
Feb 15, 2024വമ്പന്‍ വള്ളികളില്‍ ഊഞ്ഞാലാടാം, കയറിയിരിക്കാം. വിരിപ്പു വിരിച്ചതുപോലെ കരിയിലകള്‍. മഞ്ഞക്കടമ്പും പൈനും ഇരുമ്പകവുമൊക്കെ ആര്‍ത്തുനില്‍ക്കുന്നു. ക്ഷേത്രത്തിന് മുന്‍പിലായി നീണ്ടുകിടക്കുന്ന ചിറ. അതിന് നടുക്ക് വെള്ളത്തിന് മീതെ തടി നീട്ടിയ മരങ്ങള്‍. ഒരു കാട്ടു നദിയെയാണ് അതോര്‍മിപ്പിക്കുക. പ്രാചീനത്വമാണ് തുറയില്‍ കോട്ടയുടെ ആകര്‍ഷണം. കോഴിക്കോട് ജില്ലയിലെ കാരന്തൂരിനടുത്തുള്ള തുറയില്‍ കോട്ട ക്ഷേത്രം. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Thurayil Kavu Bhagavathi Temple
ഐതിഹ്യവും പ്രകൃതിഭംഗിയും ഇഴചേര്‍ന്ന അപൂര്‍വക്ഷേത്രം, കാണണം അറിയണം തൃക്കുടമണ്ണയെ | Thrikkudamanna Temple
Feb 02, 2024
കോഴിക്കോട് ജില്ലയില്‍ മുക്കം ടൗണിനോട് ചേര്‍ന്ന് ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് തൃക്കുടമണ്ണ ശിവക്ഷേത്രം. പുഴയ്ക്കു നടുവിലാണു ഈ ക്ഷേത്രം. നാലു ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ക്ഷേത്രം മഴക്കാലത്ത് ഏറെക്കുറേ വെള്ളത്തിനടിയിലാവും. ഇവിടത്തെ ശിവരാത്രി മഹോത്സവം ഏറെ പ്രസിദ്ധമാണ്. തൃക്കുടമണ്ണയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Thrikkudamanna Temple
യാത്രികരെ സ്വാഗതം ചെയ്ത് കണ്ടൽക്കാടും കക്കപ്പുറ്റുകളും, കിടിലനാണ് കടലുണ്ടി| Kadalundi Mangroove forest|
Jan 18, 2024
കടലുണ്ടി പക്ഷി സങ്കേതത്തിലേക്കാണ് ഔട്ട് ഓഫ് ടൗൺ ഇന്ന്പോകുന്നത്. നാല് തുരുത്തുകളാണ് യാത്രയിൽ പിന്നിടുന്നത്. കടലുണ്ടിപ്പുഴ കോഴിക്കോട് ജില്ലയിലാണെങ്കിൽ തൊട്ടപ്പുറത്തുള്ള ബാലാതിരുത്ത് മലപ്പുറം ജില്ലയിലാണ്. ഇവിടെത്തന്നെ രണ്ട് തുരുത്തുകളുണ്ട്. എല്ലാം കണ്ടൽച്ചെടികളാൽ നിറഞ്ഞിരിക്കുന്നു. ചില ചെടികളിൽ കുളക്കോഴികൾ ചിറക് വിടർത്തിയിരിക്കുന്നത് കാണാം.അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.
Kadalundi Mangroove forest
കൊച്ചി നഗരത്തിന്റെ മധ്യഭാഗം, കാണേണ്ട കാഴ്ചകളാണ് മംഗളവനവും ഓൾഡ് റെയിൽവേ സ്റ്റേഷനും | Mangalavanam Bird Sanctuary
Jan 04, 2024കേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തുതന്നെയാണ് കേരളത്തില്‍ കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. ഈ രണ്ടിടങ്ങളിലൂടെയുമാണ് ഔട്ട് ഓഫ് ടൗണിന്റെ ഇത്തവണത്തെ യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
| Mangalavanam Bird Sanctuary
കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക് | Podcast
Dec 15, 2023കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കടല്‍ത്തീര ഹൈന്ദവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 അടി (18 മീ) ഉയരമുള്ള ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള ശില്‍പ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത്. ആഴിമല വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Aazhimala Shiva Temple
പാതിരാമണൽ, നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന, പാതിരയില്‍ തിളങ്ങുന്ന അദ്ഭുതലോകം|Pathiramanal|
Dec 07, 2023
കായലില്‍ ഉയര്‍ന്ന പച്ചപ്പിന്റെ തുരുത്ത്. നട്ടുച്ചയ്ക്ക് ഇരുട്ടാവുന്ന പാതിരയില്‍ തിളങ്ങുന്ന ആ അദ്ഭുതലോകത്തിന്റെ പേര് പാതിരാമണല്‍. വേമ്പനാട്ടു കായലില്‍ നൂറിലേറെ ഏക്കര്‍ വിസ്തൃതിയിലാണ് ഒരൊറ്റ നിറം എല്ലാ വര്‍ണവുമാവുന്ന ഈ ദ്വീപ്. ഇടയ്ക്കിടെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പേരറിയാപ്പക്ഷികളുടെ പാട്ട്. മുഹമ്മ - കുമരകം ജലപാതയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ വാസഗൃഹം കൂടിയാണ്.
ഒരേ സമയം ഭയവും കൗതുകവും, മുചുകുന്നിലെ പാതാളങ്ങൾ | Muchukunnu
Nov 30, 2023
വൈറല്‍ കുളത്തിന്റെ കാഴ്ചകള്‍കണ്ടശേഷം നേരേ പോയത് വലിയമലയിലേക്കാണ്. ഇവിടത്തെ രണ്ട് ഗുഹകള്‍ കാണുകയെന്നതായിരുന്നു ഉദ്ദേശം. വലിയ പാതാളവും ചെറിയ പാതാളവും. മുചുകുന്നില്‍ നിന്ന് രണ്ട് കിലോമീറ്ററോളം പോയാല്‍ വാഴയില്‍ ഭഗവതി ക്ഷേത്രമുണ്ട്. ഈ ക്ഷേത്രത്തിന് തൊട്ടടുത്തായാണ് കൗതുകമുണര്‍ത്തുന്ന രണ്ട് ഗുഹകളുള്ളത്. കാടുമൂടിക്കിടക്കുന്ന ചെറിയൊരു കുഴി എന്നുമാത്രമേ ആദ്യം വിചാരിച്ചിരുന്നുള്ളൂ. പാതങ്ങളുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
കോഴിക്കോട്ടെ വൈറല്‍ കുളം തേടി | Muchukunnu temple pond
Nov 23, 2023
ഇന്‍സ്റ്റാഗ്രാം റീലുകള്‍ വൈറലാക്കിയ ഒരു കുളമുണ്ട് കോഴിക്കോട് കൊയിലാണ്ടിക്കടുത്ത മുചുകുന്നില്‍. ആ കുളവും കുളത്തിനോടനുബന്ധിച്ച കാഴ്ചകളിലേക്കുമാണ് ഔട്ട് ഓഫ് ടൗണ്‍ പോകുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്.എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ചെന്നായുടെ തലയെന്ന് തോന്നിക്കും പാറ, ഇത് ഹിഡന്‍ സ്‌പോട്ട് | Chandramandalam, Kanthalloor
Nov 16, 2023
സാധാരണ യാത്രകളില്‍ ഹോട്ടലുകള്‍ തപ്പിയിരുന്ന ഞാന്‍ ഇത്തവണ ഒരു വ്യത്യസ്ഥതയ്ക്കുവേണ്ടി ടെന്റ് സ്റ്റേയാണ് തിരഞ്ഞെടുത്തത്. സൂര്യോദയവും സൂര്യാസ്തമയവും കാണാവുന്ന ഒരു കുന്നിന്‍ ചെരുവിലായിരുന്നു താമസമെന്നതും രാവിലെ ഒരു അവര്‍ തന്നെ ഏര്‍പ്പാടാക്കുന്ന ട്രെക്കിങ്ങുമുണ്ടെന്നതായിരുന്നു അതിന് കാരണം. മഴയും പിന്നാലെ മഞ്ഞും പെയ്ത രാത്രിയ്ക്കുശേഷം തെളിഞ്ഞ കാഴ്ചകളിലേക്കായിരുന്നു പിറ്റേന്ന് രാവിലെ മിഴിതുറന്നത്. പരടിപ്പള്ളത്തെ ചന്ദ്രമണ്ഡലം എന്ന സ്ഥലത്തേക്കായിരുന്നു യാത്ര. ചന്ദ്രമണ്ഡലത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Chandramandalam, Kanthalloor
വന്യമൃഗങ്ങളില്‍ നിന്നുള്ള രക്ഷയോ അതോ മറ്റെന്തെങ്കിലുമോ? ശരിക്കും എന്താണീ മുനിയറകള്‍? | Kanthalloor
Nov 09, 2023
കാന്തല്ലൂര്‍ എന്ന സ്ഥലപ്പേരിനൊപ്പം എന്നും കൂട്ടിവായിക്കപ്പെട്ടിട്ടുള്ള ചരിത്രരേഖയാണ് മുനിയറകള്‍. അതില്‍ സഞ്ചാരികളും ചരിത്രാന്വേഷികളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരിടമാണ് ആനക്കോട്ടപ്പാറ. മറയൂര്‍ ഭാഗത്തുനിന്ന് കാന്തല്ലൂര്‍ക്ക് വരുമ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുന്ന ആദ്യ വിനോദസഞ്ചാരകേന്ദ്രമാണ് ആനക്കോട്ടപ്പാറ. റോഡരികില്‍ത്തന്നെയായതുകൊണ്ട് എത്തിപ്പെടാനും വളരെയെളുപ്പം. ആനക്കോട്ടപ്പാറയുടെയും മുനിയറകളുടെയു വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Kanthalloor
ആദിവാസികളുടെ നാക്കുപെട്ടി, സഞ്ചാരികളുടെ ഭ്രമരം പോയിന്റ് | Nakkupetty Kanthalloor
Nov 02, 2023
ആദിവാസികള്‍ നാക്കുപെട്ടി എന്ന് വിളിച്ചിരുന്ന സ്ഥലമുണ്ട് കാന്തല്ലൂരില്‍. 2009ല്‍ മോഹന്‍ലാലിന്റെ ഭ്രമരം സിനിമ റിലീസായതോടെയാണ് ഈ സ്ഥലം വിനോദസഞ്ചാരികളുടെയും ജീപ്പ് ട്രക്കിങ്ങിന് എത്തുന്നവരുടെയും സ്വന്തമായത്. മലമ്പാതകള്‍ കയറിയെത്തുന്ന പാറക്കുന്നില്‍ ആകാശക്കാഴ്ചകളും മറയൂര്‍ കോവില്‍ക്കടവ് ടൗണ്‍ പ്രദേശങ്ങളും കരിമ്പിന്‍പാടങ്ങളും കൃഷിത്തോട്ടങ്ങളും കാണാം. ഇവിടുത്തെ ഉദയാസ്തമയങ്ങള്‍ പകരുന്ന അനുഭൂതി ഒന്നുവേറെയാണ്. നാക്കുപെട്ടി വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Nakkupetty Kanthalloor
തേന്‍ ചുരത്തി നില്‍ക്കുന്ന തേന്‍പാറ, നിര്‍മാണം പൂര്‍ത്തിയാകാത്ത ഡാം | Thenpara kanthalloor
Oct 20, 2023
തേന്‍ ചുരത്തി നില്‍ക്കുന്ന തേന്‍പാറ, നിര്‍മാണം പൂര്‍ത്തിയാകാത്ത ഡാം
കാന്തല്ലൂരിലെ ചുറ്റിക്കറക്കത്തിനിടെ ഒരിടത്ത് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അതൊരു കൗതുകക്കാഴ്ചയിലേക്കായിരുന്നുവെന്ന് റോഡ് മുറിച്ചുകടന്നപ്പോള്‍ മാത്രമാണ് മനസിലായത്. വലിയൊരു പാറക്കൂട്ടം. പേര് തേന്‍പാറ. ഒരു പാറയ്ക്ക് ഇങ്ങനെയൊരു പേര് എന്താണെന്ന് അല്പം മുകളിലെത്തിയപ്പോഴാണ് മനസിലായത്. കീഴുക്കാംതൂക്കായ മലയുടെ ഒരു ഭാഗം നിറയെ തേനീച്ചയുടെ വന്‍ കൂടുകളാണ്. ചെറുതും വലുതുമായ നിരവധി കൂടുകളാണ് ഇവിടെ തേന്‍ ചുരത്തി ഞാന്നു കിടക്കുന്നത്. തേന്‍ ചുരത്തിയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Thenpara kanthalloor
കേരളത്തിന്റെ കശ്മീർ, ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജ്; പോകാം കാന്തല്ലൂരിലേക്ക് | Kanthalloor
Oct 13, 2023രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് പുരസ്‌കാരം തേടിയെത്തിയതോടെയാണ് കാന്തല്ലൂരില്‍ ഒന്ന് പോയാലെന്താ എന്ന ചിന്ത വരുന്നത്. അങ്ങനെ
സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് വരുന്ന കോഴിക്കോട് രാത്രി 10.50-ന് എത്തുന്ന സ്വിഫ്റ്റിന്റെ മൂന്നാര്‍ ബസ് പിടിച്ചു.രാവിലെ ആറരയാവുമ്പോഴേക്കും മൂന്നാറെത്തി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും കാന്തല്ലൂരേക്ക് ഏഴേകാലിന് നേരിട്ട് പ്രൈവറ്റ് ബസുണ്ട്. ഈ ബസിലാണ് ലോക്കല്‍ റൂട്ടിന്റെ കാന്തല്ലൂര്‍ യാത്രയുടെ ആദ്യഘട്ടം. ഇരവികുളം നാഷണല്‍ പാര്‍ക്കും തേയിലത്തോട്ടങ്ങളും പിന്നിട്ട് മറയൂര്‍ വഴിയാണ് ഈ യാത്ര. കാന്തല്ലൂരിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് |
Kanthalloor
ചുറ്റും ഇടതൂർന്ന കാട്, നടുവിൽ പ്രകൃതി തീർത്ത ചിത്രംപോലെ ആഢ്യൻപാറ | Adyanpara Waterfalls Nilambur
Oct 06, 2023
ചുറ്റും ഇടതൂര്‍ന്ന കാട്, നടുവില്‍ പ്രകൃതി തീര്‍ത്ത ചിത്രംപോലെ ആഢ്യന്‍പാറ
തേക്കുകളുടെ പെരുമയുമായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന നിലമ്പൂര്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ആഢ്യന്‍പാറ വെള്ളച്ചാട്ടം അത്തരത്തിലൊരു വിനോദസഞ്ചാരകേന്ദ്രമാണ്. നിലമ്പൂരില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രമേയുള്ളൂ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇവിടേക്ക്. ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. Adyanpara Waterfalls Nilambur
കാട്ടാനയിറങ്ങിയാൽ സന്തോഷമാണീ ഗ്രാമവാസികൾക്ക് | Anakkulam - Elephant View Point (Munnar)
Sep 28, 2023കാടും കൃഷിയിടങ്ങളും ഇഴകലര്‍ന്നുനില്‍ക്കുന്ന ഗ്രാമമാണ് ഇടുക്കിജില്ലയിലെ ആനക്കുളം. ഏതാനും ചെറിയകടകളും പള്ളിയും ക്ഷേത്രവും മൈതാനവും ഇടയ്ക്കിടെ വരുന്ന വിനോദസഞ്ചാരികളും മാത്രം. ഗ്രാമത്തേയും കാടിനേയും അതിരിട്ട് ഒരു ചെറു പുഴയുണ്ട്. ഉരുളന്‍കല്ലുകള്‍ ധാരാളം കാണാം. ഈ അരുവിയില്‍ കാട്ടാനകള്‍ വെള്ളം കുടിക്കാനെത്തുന്നതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അരുവിയില്‍ കുമിളകള്‍ വരുന്ന ഭാഗത്തെ വെള്ളം തേടിയാണ് കാട്ടാനകള്‍ എത്തുന്നത്. ഓരുവെള്ളം എന്നാണ് നാട്ടുകാര്‍ ഇതിനെ പറയുന്നത്. ഇതിന് ധാതു സമ്പുഷ്ടമായ ഗുണങ്ങളുണ്ടെന്നും ഉപ്പുരസമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആനക്കുളത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Anakkulam - Elephant View Point (Munnar)
Duration: 00:11:12ചരിത്രവും ഐതിഹ്യവും ഇഴ ചേർന്ന തിരുമാന്ധാംകുന്നിലേക്ക് | Thirumandhamkunnu Bhagavathi Temple
Sep 20, 2023അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു പ്രസിദ്ധമായ പുരാതന ക്ഷേത്രവും തീര്‍ത്ഥാടന കേന്ദ്രവുമാണ് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം അഥവാ തിരുമാന്ധാംകുന്ന് മഹാദേവ ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും ആദിപരാശക്തിയുടെ മാതൃഭാവവുമായ ശ്രീ ഭദ്രകാളിയും മഹാദേവനുമാണ് മുഖ്യ പ്രതിഷ്ഠകള്‍. കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളി പ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. തിരുമാന്ധാംകുന്നിലമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. തിരുമാന്ധാംകുന്നിലെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് |
Thirumandhamkunnu Bhagavathi Temple
സിനിമക്കാര്‍ വരി നില്‍ക്കും മന, ചുവന്ന കല്ലില്‍ തീര്‍ത്ത കോട്ടപോലെ വരിക്കാശ്ശേരി മന | Varikkassery mana
Sep 14, 2023
പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പൂമുഖം. വിശാലമായ ഇറയത്ത് നിലത്ത് കറുത്ത ചായം പൂശിയിരിക്കുന്നു. ചുവരില്‍ ഇരുഭാഗത്തും ദ്വാരപാലകരേ പോലെ ചുവര്‍ ചിത്രങ്ങള്‍. ചുവന്ന കല്ലില്‍ തീര്‍ത്ത ഈ കോട്ടയ്ക്ക് പേര് വരിക്കാശ്ശേരി മന. ഷൂട്ടിങ് ലൊക്കേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മലയാളിയുടേയും മനസിലേക്ക് ആദ്യം വരുന്ന ചിത്രം. വരിക്കാശ്ശേരി മനയുടെ വിശ്ശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
കടുത്ത വേനലിലും കുളിരണിഞ്ഞ് ആനക്കാം പൊയില്‍ | Aanakkampoyil
Aug 31, 2023
കോഴിക്കോട് ജില്ലയിലുള്ള ചെറിയ ഒരു ടൂറിസ്റ്റ് സ്‌പോട്ടാണ് ആനക്കാം പൊയില്‍. നാട്ടുഭംഗി ആസ്വദിയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ആനക്കാംപൊയിലേക്ക് വെച്ചുപിടിക്കാം. ആനക്കാംപൊയില്‍ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്
| Aanakkampoyil
റീലുകള്‍ വൈറലാക്കിയ വയല്‍, ചിന്നിച്ചിതറി സീതാര്‍കുണ്ട്; കൊല്ലങ്കോട് യാത്രയിലെ മാജിക്കല്‍ മൊമെന്റ് | kollengode
Aug 24, 2023
ഇന്‍സ്റ്റാഗ്രാം റീലുകളിലൂടെ ഹിറ്റായ ആ വൈറല്‍ റോഡ് വഴിയാണ് ഔട്ട് ഓഫ് ടൗണിന്റെ ഇനിയുള്ള യാത്ര. കൊല്ലങ്കോട് യാത്രയിലെ മാജിക്കല്‍ മൊമെന്റ് എന്ന് വിളിക്കാവുന്ന കാഴ്ചകള്‍ കാണാനാവുന്നത് ഈയൊരു ഭാ?ഗത്തെത്തുമ്പോഴാണ്. ഇളവെയില്‍ തട്ടി ഞാറുകള്‍ ഒന്നുകൂടി തിളങ്ങുന്ന കാഴ്ചയും പാലക്കാടന്‍ കാറ്റില്‍ കരിമ്പനകള്‍ ഇളകുന്ന ശബ്ദവും ആസ്വദിച്ചറിയുകതന്നെ വേണം. കൊല്ലങ്കോടിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് |
kollengode
സ്‌നേഹം ചേര്‍ത്താണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്, ചെല്ലന്‍ ചേട്ടന്റെ വൈറല്‍ ചായക്കട | kollengode
Aug 10, 2023
കൊല്ലങ്കോടെത്തുന്ന ഏതൊരു സഞ്ചാരിയും അവരുടെ യാത്ര തുടങ്ങുന്നത് മിക്കവാറും ചെല്ലന്‍ ചേട്ടന്റെ ഓലമേഞ്ഞ ചായക്കടയില്‍ നിന്ന് ഒരു ചായയും വാങ്ങിക്കുടിച്ചാകും. ഓല മേഞ്ഞത് എന്നത് മാത്രമല്ല ഈ ചായക്കടയുടെ പ്രത്യേകതകള്‍. പിന്നെയോ... കേള്‍ക്കാം ഔട്ട് ഓഫ് ടൗണ്‍ ബൈ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്
കൊല്ലങ്കോടിന്റെ നാട്ടുവഴികൾ തേടി | Kollengode Out Of Town
Jul 27, 2023
കളേഴ്സ് ഓഫ് ഭാരത് എന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ മൂന്നാം സ്ഥാനത്തെത്തിയത് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോടായിരുന്നു. ഈ പട്ടിക വ്യവസായി ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്തതോടെ സഞ്ചാരികളുടെ ഒഴുക്കായി പിന്നീട് ഇവിടേക്ക്. കൊല്ലങ്കോട്ടേക്കുള്ള യാത്രയുടെ ആദ്യഭാഗമാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണിൽ | Kollamkode Out Of Town
വിനോദസഞ്ചാര കേന്ദ്രമല്ല, പക്ഷെ സഞ്ചാരികളുടെ ഒഴുക്കാണ് സങ്കേതത്തിലേക്ക് | sanketham tourist
Jul 20, 2023വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടമാണ് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ചൂലൂരിനടുത്തുള്ള സങ്കേതം. ഒരു കൃഷിയിടം എങ്ങനെ സഞ്ചാരികളുടെ പ്രിയം നേടുന്നു എന്നതിന്റെയും സോഷ്യൽ മീഡിയക്ക് ഇക്കാലത്തുള്ള സ്വാധീനത്തിന്റെയും നേർ സാക്ഷ്യമാണ് സങ്കേതം
അവതരണം: Anjay Das, സൗണ്ട് മിക്സിങ്ങ്: Sundar S
മഴക്കാലമാണ്, യാത്രപോകാം സുരക്ഷിതമായി | Visit In Monsoon Kerala Podcast
Jul 08, 2023യാത്രകള്‍ക്ക് മഴക്കാലമെന്നോ മഞ്ഞുകാലമെന്നോ വേനല്‍ക്കാലമെന്നോ ഇല്ല. പക്ഷേ സുരക്ഷിതത്വമാണ് മുഖ്യം. ഈ മണ്‍സൂണ്‍ കാലത്ത് സുരക്ഷിതമായി യാത്രപോകാനാവുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. ആ സ്ഥലങ്ങളുടെ വിശേഷവുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ് | Visit In Monsoon Kerala Podcast
Duration: 00:11:57കൂളാകാം... പാലക്കാട്ടേക്ക് ഒരു രുചിയാത്ര
Jun 29, 2023വശ്യമനോഹരമായ കാഴ്ചകള്‍ക്ക് പുറമേ നാവില്‍ കപ്പലോടിക്കാന്‍ പോന്ന രുചിയുടെ നാടുകൂടിയാണ് പാലക്കാട്. പാലക്കാടിന്റെ രുചി തേടിയുള്ള യാത്രയാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണ്‍ അഞ്ജയ് ദാസ് പങ്കുവയ്ക്കുന്നത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Duration: 00:16:43കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയാന, കാട്ടുപട്ടി; തേക്കടിയാത്രയിലെ അപൂര്‍വനിമിഷങ്ങള്‍ | Thekkady
Jun 15, 2023
യാത്രകള്‍ പലപ്പോഴും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കും. തടാകത്തിന്റെ മനോഹാരിതയ്‌ക്കൊപ്പം ചില സര്‍പ്രൈസ് കാഴ്ചകള്‍ കണ്‍മുന്നില്‍ വന്നുപെട്ട ഒരു തേക്കടിയാത്രയേക്കുറിച്ചാണ് ഇത്തവണത്തെ ഔട്ട് ഓഫ് ടൗണ്‍. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
'ശകുന്തളയാന' വാണിരുന്ന, പ്രേംനസീര്‍ ചിത്രം ഷൂട്ട് ചെയ്ത ശകുന്തളക്കാട് | Shakuntala Kadu
Jun 08, 2023
ശകുന്തളയാന വാണിരുന്ന, പ്രേംനസീര്‍ ചിത്രം ഷൂട്ട് ചെയ്ത ശകുന്തളക്കാട്
തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വിനകത്ത് ശകുന്തളക്കാട് എന്നൊരു ഭാഗമുണ്ട്. കാട്ടുപോത്തുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന ഈ കാടിന് ഇങ്ങനെയൊരു പേരുവരാന്‍ രണ്ട് കാരണങ്ങളുണ്ട്. ഈ ഭാഗത്ത് മുമ്പ് ശകുന്തള എന്നുപേരുള്ള ഒരു പിടിയാന ഉണ്ടായിരുന്നത്രേ. 1965-ല്‍ പ്രേം നസീര്‍ നായകനായ ശകുന്തള എന്ന ചിത്രം ഷൂട്ട് ചെയ്തതും ഈ കാടിന് ശകുന്തളക്കാടെന്ന പേരുവരാന്‍ ഇടയായി. ശകുന്തളക്കാടിന്റെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.
Shakuntala Kadu
ഏഴ് ആറുകളുടെ സംഗമഭൂമിയിലേക്ക്, ഏഴാറ്റുമുഖത്തേക്ക് | Ezhattumugham
Jun 01, 2023
ചാലക്കുടിപ്പുഴയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ച ഇടമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. ആനമലയില്‍ നിന്ന് ഉദ്ഭവിക്കുന്ന ചാലക്കുടിപ്പുഴ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ കടന്ന് ഇവിടെയെത്തുമ്പോള്‍ പാറക്കെട്ടുകള്‍ കാരണം ഏഴായി പിരിഞ്ഞ് വീണ്ടും ഒന്നാകുന്നു. അതുകൊണ്ടാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേരുകിട്ടിയത്. പ്രകൃതിഗ്രാമത്തിന്റെ പ്രധാന പ്രത്യേകത ചാലക്കുടിപ്പുഴയുടെ കുറുകേയുള്ള തൂക്കുപാലമാണ്. പാലത്തില്‍ കയറിയാല്‍ ഇവിടം ഒരു വ്യൂപോയിന്റായി അനുഭവപ്പെടും. ഏഴാറ്റുമുഖത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. | Ezhattumugham
ശലഭങ്ങളെ കണ്ടുനടക്കാം, ചാലക്കുടിപ്പുഴയുടെ സൗന്ദര്യം നുകരാം; ഇത് തുമ്പൂർമുഴി | Thumboormozhi
May 18, 2023കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനത്തിലേക്കും ചാലക്കുടിപ്പുഴയുടെ സൗന്ദര്യക്കാഴ്ചകളിലേക്കുമാണ് ഔട്ട് ഓഫ് ടൗണ്‍ ഇത്തവണ നിങ്ങളെ കൂട്ടിക്കൊണ്ടുപോവുന്നത്. തൃശ്ശൂര്‍ ജില്ലയിലെ തുമ്പൂര്‍മുഴിയാണ് ഈ കാഴ്ചകളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ നിര്‍മിച്ച തടയിണയും ശലഭോദ്യാനത്തിലെ കാഴ്ചകളും ഏതൊരു സഞ്ചാരിയുടേയും മനം മയക്കും. തുമ്പൂര്‍ മുഴിയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Thumboormozhi
Duration: 00:18:59മുഴപ്പിലങ്ങാട് വരെ പോകേണ്ടാ, കോഴിക്കോടുമുണ്ട് ഡ്രൈവ് ഇൻ ബീച്ച് | Thikkodi drive-in beach
May 11, 2023
ഡ്രൈവ് ഇന്‍ ബീച്ചെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടേയും മനസിലേക്ക് ഓടിവരുന്ന ചിത്രം കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടിന്റേതായിരിക്കും. എന്നാല്‍ കടല്‍ത്തീരത്തുകൂടി വാഹനമോടിച്ച് ഉല്ലസിക്കാന്‍ അവിടെ വരെ പോകണമെന്നില്ല. കോഴിക്കോട് തിക്കോടി ബീച്ചിലേക്ക് വന്നാല്‍ മതി. മുഴപ്പിലങ്ങാടിന്റെ അത്ര വലിപ്പമില്ലെങ്കിലും ശാന്തതയ്ക്ക് യാതൊരു കുറവുമില്ല തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചിന്. ഔട്ട് ഓഫ് ടൗണ്‍ ഇത്തവണ പറയുന്നത് തിക്കോടി ബീച്ചിന്റെ വിശേഷങ്ങളാണ്. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
Thikkodi drive-in beach
മേഘങ്ങള്‍ പുണരും മേഘമലൈ | Meghamalai
Apr 29, 2023
കേരളത്തിനോടുചേര്‍ന്നുകിടക്കുന്ന മനോഹരമായ തമിഴ്‌നാടന്‍ വിനോദസഞ്ചാരകേന്ദ്രമാണ് മേഘമലൈ. തേനി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മേഘമലൈ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് തേയിലത്തോട്ടത്തിന്റെയും തോട്ടത്തിന് നടുവിലെ തടാകത്തിന്റെ കാഴ്ചകളും സദാ പെയ്യുന്ന മഞ്ഞിന്റെ കുളിരും ഒരുക്കിയാണ്. 2021-ല്‍ രാജ്യത്തെ 51ാമത് കടുവ സങ്കേതമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചയിടം കൂടിയാണ് മേഘമലൈ. മേഘമലൈയുടെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്
Meghamalai
ചരിത്രത്തിന്റെ സ്വരൂപം | kuthiravattam swaroopam
Apr 20, 2023
ചരിത്രത്തിന്റെ ഗന്ധം പേറുന്ന ഒട്ടേറെ സ്ഥലങ്ങളും നിര്‍മിതികളുമുള്ള സംസ്ഥാനമാണ് നമ്മുടെ കൊച്ചുകേരളം. ചരിത്രത്തിന്റെ ഭാഗമായ അവയില്‍ പലതും ഇന്നത്തെ തലമുറയ്ക്കറിയില്ല. ഇങ്ങനെയൊന്ന് ഇവിടെയുണ്ടായിരുന്നു എന്നുപോലും പുറംലോകം അറിയാതെ അതില്‍ പലതും നാമാവശേഷമാവുന്നു. അത്തരത്തിലൊന്നാണ് പാലക്കാട് ജില്ലയിലെ പുലാപ്പറ്റയില്‍ സ്ഥിതി ചെയ്യുന്ന കുതിരവട്ടം സ്വരൂപം. പേരിലുള്ള കുതിരവട്ടം എല്ലാവര്‍ക്കും അറിയുന്ന കോഴിക്കോട് ജില്ലയിലെ അതേ കുതിരവട്ടം തന്നെയാണ്. അപ്പോളുയര്‍ന്നുവരും പാലക്കാട്ടെ സ്വരൂപത്തിന് എങ്ങനെ ഈ പേര്‍ കിട്ടിയെന്ന ചോദ്യം. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍
മരണസൂത്രം, മര ബില്‍; ചരിത്രം പറയുന്ന മണ്ണത്തൂര്‍ തറവാട് | mannathoor tharavadu
Apr 06, 2023200 വര്‍ഷത്തെയെങ്കിലും ചരിത്രം പറയാനുണ്ടാകും കോഴിക്കോട് ജില്ലിയിലെ പിലാശേരിക്ക് അടുത്തുള്ള മണ്ണത്തൂര്‍ തറവാടിന്. 15 കിടപ്പുമുറികള്‍ ഉള്ള ഈ വീടിന്റെ നിര്‍മാണം എട്ടുകെട്ട് ശൈലിയില്‍ ആണ്. ഔട്ട് ഓഫ് ടൗണില്‍ മണ്ണത്തൂര്‍ തറവാടിന്റെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Duration: 00:14:21മുത്താച്ചിപ്പാറ കോഴിക്കോട്ടെ വണ്‍ഡേ സ്‌പോട്ട് | Muthachipara
Mar 30, 2023മുത്താച്ചിപ്പാറ കയറി മുകളിലെത്തിയാല്‍ എരപ്പാംതോട്ടിലെ രണ്ട് പൗരാണികമായ അങ്കക്കല്ലുകള്‍ കാണാം.
പയ്യോളി, കൊയിലാണ്ടി കടലോരം, തിക്കോടി ലൈറ്റ് ഹൗസ് കാണാം. ചുറ്റും മലനിരകള്‍. സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ ബെസ്റ്റ് സ്ഥലം. കോഴിക്കോട് ജില്ലയിലെ വണ്‍ഡേ ട്രിപ്പിന് പറ്റിയ മികച്ച സ്ഥലങ്ങളില്‍ ഒന്ന്. ഔട്ട് ഓഫ് ടൗണില്‍ മുത്താച്ചിപ്പാറയുടെ വിശേഷങ്ങളുമായി അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്:പ്രണവ് പി.എസ്
Muthachipara
തൂമാനം; വയല്‍വക്കത്തെ അത്ഭുത വെള്ളച്ചാട്ടം | THUMANAM VELLACHATAM
Mar 23, 2023വടക്കാഞ്ചേരിയില്‍ വയല്‍വക്കത്ത് ഒരു അത്ഭുത വെള്ളച്ചാട്ടം ഉണ്ട്. തൂമാനം വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടം നിങ്ങളെ അദ്ഭതപ്പെടുത്തും. തൂമാനം വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Duration: 00:08:54കേരളത്തിലെ ഏറ്റവും ചെറിയ ബ്രോഡ്‌ഗേജ് പാതയിലൂടെ ഒരു ട്രയിന്‍ യാത്ര|broad gauge railway trip
Mar 17, 2023
കണ്‍കുളിര്‍ക്കെ കാണാന്‍ നിറയെ പച്ചപ്പ്.. വയലകളും അരുവികളും ഇടതൂര്‍ന്ന കാടുകളും കുന്നിന്‍ചരിവുകളും തുടങ്ങി പ്രകൃതിയൊരുക്കുന്ന മനോഹാരിത മുഴുവന്‍ ആസ്വദിച്ച് ഒരു ട്രെയിന്‍ യാത്ര സങ്കല്‍പ്പിച്ചു നോക്കു. അങ്ങനെയൊരു യാത്രയാണ് ഇത്തവണ ഓട്ട് ഓഫ് ടൗണില്‍. അവതരണം: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ജാനകി കാട്: നനവാര്‍ന്ന ഇലപൊഴിയും കാട് | Janakikad Ecotourism Center
Mar 10, 2023
ഒരു വശത്ത് സമൃദ്ധമായി ഒഴുകുന്ന പുഴ. മറുവശത്ത് തിങ്ങിനിറഞ്ഞ കാട് അങ്ങനെയൊരു സ്ഥലത്തേക്കാണ് ഔട്ട് ഓഫ് ടൗണ്‍ ഇന്ന് പോകുന്നത്. ജാനകി കാടിന്റെ വിശേങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
| Janakikad Ecotourism Center
ചേലേറും ചോല, ചെറുചക്കി ചോല | Cheruchakki Chola Waterfalls
Feb 28, 2023ചേലേറും ചോല, ചെറുചക്കി ചോല വെള്ളച്ചാട്ടത്തിലൂടെ മാത്രം നടത്താവുന്ന ഒരു ട്രെക്കിങ്.. ചെയ്തിട്ടുണ്ടോ ആരെങ്കിലും? ഇല്ലെങ്കില്‍ അത്തരക്കാര്‍ക്ക് ധൈര്യമായി വരാവുന്ന ഒരിടമാണ് തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ചിറ്റണ്ടയിലുള്ള ചെറുചക്കി ചോല. ചെറുചക്കി ചോലയില്‍ നിന്നുള്ള വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
പരുന്തുകളുടെ പറുദീസ.. പൊന്‍കുന്ന് മലOUT OF TOWN by Anjay Das
Feb 11, 2023പക്ഷിനിരീക്ഷകരുടെ പറുദീസയായ ഒരു കുന്നുണ്ട് കോഴിക്കോട്. കാക്കൂര്‍ പഞ്ചായത്തിലെ പൊന്‍കുന്ന് കേരളത്തിലെ ഏറ്റവുമധികം പക്ഷിയിനങ്ങളെ കാണുന്ന സ്ഥലങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 162 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകെലെയുള്ള ചെങ്കല്‍മലയായ പൊന്‍കുന്ന് ദൃശ്യഭംഗിയാല്‍ ആകര്‍ഷണീയമായ പ്രദേശമാണ്.
ചെങ്കുത്തായ മലയുടെ മുകളില്‍നിന്ന് നോക്കിയാല്‍ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം ജില്ലയുടെ എല്ലാ ഭാഗങ്ങളും ദൃശ്യമാണ്. മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ നൂറുകണക്കിന് സഞ്ചാരികള്‍ മലകയറാനെത്തുന്നു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഡിസംബറിലാണ് ഏറ്റവുമധികം പക്ഷികളെ കാണാനാവുക. പൊന്‍കുന്നം മലയുടെ വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
ചന്ദന മാർക്കറ്റ്, മൃഗശാല, കരാഞ്ചി തടാകം.. മൈസൂരിൽ ഒറ്റ ദിവസം കൊണ്ട് കാണാനേറെയുണ്ട്|Mysore
Jan 30, 2023ചന്ദന മാർക്കറ്റ്, മൃഗശാല, കരാഞ്ചി തടാകം... മൈസൂരിൽ ഒറ്റ ദിവസം കൊണ്ട് കാണാനേറെ യുണ്ട്.ഒറ്റ ദിവസം കൊണ്ട് കാണാൻ ഏറെ കാഴ്ചകളുണ്ട് മൈസൂരിൽ. ചന്ദന മാർക്കറ്റ്, മൃഗശാല, കരാഞ്ചി തടാകം എന്നിവ അതിൽ ചിലതുമാത്രം.മൈസൂര്‍ നഗരത്തിലെ വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.
ചന്ദന നഗരത്തിലെ കൊട്ടാരത്തില്‍ | mysore palace
Jan 19, 2023കൊട്ടാരങ്ങള്‍ കണ്ണിനും മനസിനും വിസ്മയമൊരുക്കുന്ന മൈസൂരിന് ലോകം നല്‍കുന്ന വിശേഷണം ചന്ദന നഗരമെന്നാണ്. മൈസൂര്‍ നഗരത്തിലെ കൊട്ടാരവിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
തൃശ്ശൂർ ജില്ലയിലെ ഒളിഞ്ഞിരിക്കുന്ന ഡാം|hidden Dam of Thrissur
Jan 12, 2023ഡാമുകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് തൃശ്ശൂര്‍. എന്നാല്‍ മറ്റുള്ളവയെ അപേക്ഷിച്ച് സഞ്ചാരികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു ഡാമുണ്ട് തൃശ്ശൂരില്‍. വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അസുരന്‍കുണ്ടാണ് ആ ഡാം.
Duration: 00:14:03വാസ്‌കോഡ ഗാമ പേരിട്ട ദ്വീപ് | malpe island Out OF Town By Anjay Das
Dec 31, 2022
തെങ്ങുകളാല്‍ സമൃദ്ധമായതിനാല്‍ കോക്കനട്ട് ദ്വീപെന്നും ഇവിടെ അറിയപ്പെടുന്നു. ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം കൃഷ്ണശിലകളാണ്. ഇന്ത്യയില്‍ ആറ് വശങ്ങളുള്ള കൃഷ്ണശിലകള്‍ ഉള്ളതും ഇവിടെയത്രേ. മാല്‍പേ ദ്വീപിന്റെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ |
കോഴിക്കോടിന്റെ 'ഗവി വയലട' | Vayalada View Point
Dec 01, 2022കോഴിക്കോടിന്റെ ഗവിയാണ് വയലട. പ്രകൃതി കനിഞ്ഞുനല്‍കിയ സൗന്ദര്യമാണ് വയലടയുടെ പ്രത്യേകത. വയലടയുടെയും മുള്ളന്‍പാറ വ്യൂ പോയിന്റിന്റെയും വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Vayalada View Point
Duration: 00:17:52മഞ്ഞുപെയ്യും മന്നവനൂര്‍, പൂവ് പോലെ പൂമ്പാറ| mannavoor and poombara trip
Nov 22, 2022തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ സ്ഥിതി ചെയ്യുന്ന മന്നവനൂരേക്കാണ് ഔട്ട് ഓഫ് ദ ടൗണിന്റെ ഇത്തവണത്തെ യാത്ര. ഒറ്റ ലക്ഷ്യം മാത്രം മനസിലുണ്ടായിരുന്നു യാത്രയ്ക്കിടെ യാദൃച്ഛികമായി മറ്റൊരു മനോഹരസ്ഥലം കൂടി കണ്ണില്‍പ്പെട്ടു. അതാണ് പൂമ്പാറ. പൂമ്പാറയുടേയും മന്നവനൂരിന്റെയും വഴികളിലൂടെയാണ് ഇത്തവണത്തെ യാത്ര.മന്നവനൂര്‍,പൂമ്പാറ
വിശേഷങ്ങളുമായി ഔട്ട്ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.